Wednesday, December 27, 2006

ആദ്യമായി വിദേശ വിമാന യാത്ര ചെയ്യുന്നവറ്ക്കായി

ആദ്യമായി വിദേശ വിമാന യാത്ര ചെയ്യുന്നവറ്ക്കായി ആണ്‍ ഈ ലേഖനം. പ്രവാസി മലയാളികള്‍ തങ്ങളുടെ പ്രായമായ മാതാ പിതാക്കളെയോ അടുത്ത ബന്ധുക്കളെയോ ചില സാഹചര്യങ്ങളില്‍ വിദേശത്തേക്ക് കൊണ്ട് വരാറുണ്ട്. അങ്ങനെയുള്ള അവസരങ്ങളില്‍ നാം ഏറെ ഉല്‍ക്കണ്‌ഠാകുലരാകാറുണ്ട്. സത്യത്തില്‍ വിമാന യാത്ര എന്നത് വളരെ നിസാരമെങ്കിലും ആദ്യമായി യാത്ര ചെയ്യുംപോള്‍ പ്രായമായവറ്ക്ക് അത് ബുദ്‌ധിമുട്ട് ഉണ്ടാക്കും എന്നുള്ളതില്‍ സംശയമില്ല. ഈ ലേഖനത്തില്‍ ദുബായ് യാത്രയില്‍ ശ്രദ്‌ധിക്കേണ്ട കാര്യങ്ങളെ പറ്റി എഴുതാം. പ്രത്യേകിച്ചും ഇപ്പോള്‍ ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ നടക്കുകയാണല്ലോ.

അപ്പോള്‍ ആദ്യമായി വിദേശയാത്രക്ക് വേണ്ടത് പാസ്‌പോറ്ട്ടും വിസയും ആണ്. 50 വയസിന്‍ താഴെയുള്ളവറ്ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമാണ്. പിന്നെ എയറ് ലൈന്‍ ടിക്കറ്റും. ഒരു റിട്ടേണ്‍ റ്റിക്കറ്റാണ്‍ നിങ്ങള്‍ എടുത്തതെന്നുണ്ടെങ്കില്‍ IATA യുടെ ടിക്കറ്റില്‍ 3 കോപ്പിയുണ്ടാവും. ആദ്യത്തേത് പോകാനും രണ്ടാമത്തേത് മടക്കയാത്രക്കും, മൂന്നാമത്തേത് യാത്രക്കാരന്റെ കൈവശം വയ്ക്കാനും ഉള്ളതാണ്. ആദ്യമായി വരുന്നവരെ വലക്കാന്‍ ആദ്യത്തെ രണ്ട് റ്റിക്കറ്റ് പേജുകളും വലിച്ച് കീറിയെടുക്കുന്ന ഒരു പതിവ് നമ്മുടെ നാട്ടിലെ എയറ്പോറ്ട്ടില്‍ നിന്ന് ഞങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. അതു കൊണ്ട് പ്രത്യേകം ശ്രദ്‌ധിക്കുക. രണ്ട് പേജ് കീറിയെടുത്താല്‍ ഒന്ന് മടക്കി വാങ്ങേണ്ടതാണ്‍. അല്ലെങ്കില്‍ തിരികെ പോകാന്‍ വേറേ ടികറ്റ് എടുക്കേണ്ടി വരും. (ബഡ്ജറ്റ് എയറ് ലൈന്‍സിന്‍ പേപ്പറ് ടിക്കറ്റ് ആയതിനാല്‍ ഈ പ്രശ്നം ഉണ്ടാവില്ല.)

a.) യാത്ര ചെയ്യാനാ‍യി നാം എയറ്‌പോറ്ടിനുള്ളില്‍ കടക്കുംപ്പോള്‍ നമ്മള്‍ ആദ്യമായി ചെയ്യുന്നത് ഹാന്‍ഡ് ബാഗ്, മറ്റു ചെറിയ ബാഗ് ഇവ ഒഴിച്ചുള്ള ലഗേജ് നാം കൊടുക്കുന്നു. (20കിലോ+10കിലോ ഹാന്‍ഡ് ബാഗ് ആണ്‍ അനുവദനീയമായ തൂക്കം. അതില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ നാം അതിന്‍ ലഗേജ് ചാറ്ജ് കൊടുക്കേണ്ടി വരും) ഈ ലഗേജ് നമുക്ക് തിരിച്ച് കിട്ടുന്നത് ചെന്നിറങ്ങുന്ന എയറ്‌പോറ്ട്ടില്‍ ആണ്‍. ഈ ലഗേജ് കൊടുക്കുംപ്പോള്‍ തന്നെ നമ്മുടെ പാസ്‌പോറ്ടും ടിക്കറ്റും അവര്‍ ആവശ്യപ്പെടും. (ഇവിടെ വിസാ കാണിക്കണമെന്ന് നിറ്ബന്ധമില്ല. ആവശ്യപ്പെടുന്നുവെങ്കില്‍ മാത്രം കാണിക്കുക.) അത് തിരികെ ലഭിക്കുംപ്പോള്‍ (1) പാസ്പോറ്ടും, (2) ടിക്കറ്റ് (ടിക്കറ്റില്‍ നമ്മള്‍ അയച്ച ലഗേജിന്റെ ഐഡന്റിഫികേഷന്‍ നമ്പരടങ്ങിയ ഒരു (3) സ്റ്റിക്കറ് ഒട്ടിച്ചിരിക്കും.) (4) ബോറ്ഡിങ്ങ് പാസ് (ഇതില്‍ നാം ഫ്ലൈറ്റില്‍ ഇരിക്കുന്ന സീറ്റ് നമ്പറ് ഉണ്ടായിരിക്കും) കൂടാതെ എംബാര്‍ക്കേഷന്‍ ഫോമും ഉണ്ടായിരിക്കും. ഇവിടെ ഞാന്‍ നമ്പരിട്ട സാധനങ്ങള്‍ യാത്രയുടെ അവസാനം വരെ വളരെ സൂക്ഷിക്കേണ്ടതാണ്‍.

b.) കാരണം എയറ്പോറ്ട്ടിനുള്ളില്‍ 2ഓ 3ഓ സ്ഥലത്ത് സുരക്ഷാ പരിശോധനകള്‍ ഉണ്ടാവും ആ സമയത്ത് ചില ഡോറുകളില്‍ (magnetic door) കൂടെ നാം കടക്കണം. അപ്പോള്‍ ഈ സാധനങ്ങള്‍ നാം സൈഡില്‍ ബോക്സില്‍ വെക്കേണ്ടതായി വരും. മറ്റു ചിലപ്പോള്‍ XRay Machine ലൂടെ ഈ ബാഗ് കടത്തിവിടാന്‍ ആവശ്യപ്പെടും. മാത്രമല്ല വാതിലിലൂടെ കടക്കുംപ്പോള്‍ അലാറം അടിച്ചാല്‍ ഷൂസ്, ബെല്‍റ്റ്, ചെരുപ്പ്, സ്ലൈഡ് മുതലായവ അഴിച്ച് സൈഡില്‍ വച്ചിരിക്കുന്ന ചെറിയ ബോക്സില്‍ ഇടുവാന്‍ ആവശ്യപ്പെട്ടേക്കാം. (മെറ്റല്‍ പാറ്ടുകള്‍ ഒന്നും നമ്മുടെ ശരീരത്തില്‍ ഇല്ലാ എന്ന് ഉറപ്പു വരുത്താനാണ് ഇങ്ങനെ ചെയ്യുന്നത്. അവര്‍ ആവശ്യപ്പെടുന്നവ മാത്രം ഊരിവച്ചാല്‍ മതി. സ്വറ്ണാഭരണങ്ങള്‍ അഴിക്കേണ്ടി വരില്ല.) ഇവിടെ നിന്നും ആറ്ക്കും ഒന്നും നഷ്ടപ്പെടില്ല. പക്ഷെ ചെറിയ ബോക്സില്‍ ഇടുന്ന സാധനങ്ങള്‍ മറു വശത്ത് എത്തുംപ്പോള്‍ മറക്കാതെ എടുക്കണം എന്നു മാത്രം. ഇതു കൂടാതെ പോലീസ് കാര് ഒരു ദേഹ പരിശോധനയും നടത്തി എന്നു വരാം. ഇത് എല്ലാവറ്ക്കും ബാധകമാണ്‍. പൂറ്ണമായും അവരോട് സഹകരിക്കേണ്ടതാണ്. അതുവഴി നാം നമ്മുടെ സുരക്ഷ ഉറപ്പാക്കുകയാണ് ചെയ്യുന്നത്.

c.) ഇനി എവിടെയെങ്കിലും സാവകാശം ഇരുന്ന് എംബാര്‍ക്കേഷന്‍ ഫോമില്‍ അഡ്രസ്, പാസ്‌പോറ്ട് നമ്പറ്, ,ഫോണ്‍ നമ്പര്‍, യാത്ര തിരിക്കുന്ന എയറ് പോറ്ട്, എത്തിച്ചേരുന്ന എയറ്പോറ്ട് മുതലായവ എഴുതുക. (ആരോടെങ്കിലും സഹായം ആവശ്യപ്പേടാവുന്നതാണ്) ഇത് പൂരിപ്പിച്ചതിന്‍ ശേഷം നാം എമിഗ്രേഷന്‍ കൌണ്ടറിന്‍ മുമ്പിലെത്തുന്നു. അവിടെയുള്ള ഉദ്യോഗസ്ഥരെ നാം പാസ്‌പ്പോറ്ട്, ടിക്കട്, വിസിറ്റ് വിസാ ഇവ കാണിക്കുക. ചിലപ്പോള്‍ അവിടെയുള്ളവറ് എന്ങ്ങോട്ട് പോകുന്നെന്നോ, അവിടെ ആരൊക്കെയുണ്ടെന്നോ എന്നൊക്കെ ചോദിച്ചെന്നു വരാം. യാത്രയുടെ ഉദ്ദേശം പറയുക. അവിടെ നിന്നും പാസ്‌പോറ്ട്ടില്‍ exit എന്നടിച്ചിട്ട് പാസോറ്ട്, ടിക്കട്, വിസിറ്റ് വിസാ മുതലായവ തിരിച്ചു തരും. എംബാര്‍ക്കേഷന്‍ ഫോം അവര്‍ എടുക്കും.

d.) അതിന്‍ ശേഷം കസ്റ്റംസ് പരിശോധന. നമ്മുടെ കൈയില്‍ ഇലക്ട്രോണിക് ഉപകരണമൊന്നുമില്ലാത്തതിനാല്‍ ഇവിടെ ഒരു പ്രശ്നവുമില്ല. (തിരിച്ചു പോകുംപ്പോള്‍ ആണ്‍ കസ്റ്റംസ് പരിശോധക്ക് പ്രസക്തി) നമ്മുടെ കൈയില്‍ വിദേശ കറന്‍സി ഉണ്ടോ എന്ന് ഒരു പക്ഷെ ചോദിച്ചേക്കാം. 25000 രൂപക്ക് വരെയുള്ള ദിറംസ് നിയമപരമായി നമുക്ക് യാതൊരു പ്രശ്നവുമില്ലാതെ കൊണ്ടുപോരാം, അതിന്‍ മുകളില്‍ ആണെങ്കില്‍ മാത്രം അവര്‍ ഡിക്ലറെഷന്‍ ചെയ്യുവാന്‍ പറഞ്ഞെന്നു വരും.

e.) ഇനി അടുത്ത സ്ഥലമാണ്‍ വെയ്റ്റിങ് ഏരിയാ. ചിലപ്പോള്‍ 1 ഓ 2ഓ മണിക്കൂ റ് വരെ ഇവിടെ ഇരിക്കേണ്ടി വന്നേക്കാം. ഫാമിലിയായി കുട്ടികളുമൊത്ത് യാത്ര ചെയ്യുന്ന കുടുംബങ്ങളെ സഹായത്തിനായി കൂട്ട് പിടിക്കുന്നതില്‍ തെറ്റില്ല. (എന്നാല്‍ ഒരു സാധനവും അവരില്‍ നിന്ന് വാങ്ങി പിടിക്കാതിരുന്നാല്‍ മതി. ഒരു ലറ്ററ് പോലും).

f.) വിമാനത്തിലേക്ക് കയറുംപ്പോള്‍ ബോറ്ഡിങ് പാസിന്റെ പകുതി അവര്‍ കീറിയെടുക്കും. മറ്റെ പകുതി കയില്‍ സൂക്ഷിക്കുക. ഫ്ലൈറ്റിനുള്ളില്‍ കടന്നാല്‍ സീറ്റ് കണ്ടു പിടിച്ച് ഇരിക്കുക. ഫ്ലൈറ്റ് യാത്ര തുടങ്ങുന്നതിന്‍ മുമ്പ് ചില സുരക്ഷാ നിറ്ദ്‌ധേശങ്ങള്‍ അവറ് കാണിക്കും. (കടലില്‍ ഇറങ്ങിയാല്‍ ലൈഫ് ബെല്‍റ്റ് എങ്ങനെ ഉപയൊഗിക്കണം. പ്ലെയിനിനുള്ളില്‍ വായു ഇല്ലാതെ വന്നാല്‍ ഓക്സിജന്‍ മാസ്ക് ധരിക്കേണ്ട വിധം മുതലായവ.) അത് കണ്ട് ഭയക്കേണ്ട കാര്യമൊന്നുമില്ല. കാരണം അത് അപ്രകാരം കാണിച്ചിരിക്കണം എന്നത് ഗവണ്മെന്റ്‌ റൂളാണ്‍. യാത്ര ചെയ്യുംപ്പോളും കുലുക്കം അനുഭവപ്പെട്ടേക്കാം മോശമായ കാലാവസ്ഥയിലൂടെ പറക്കുന്നതിനാലാണത്.

i.) യാത്രയുടെ ഇടയില്‍ മറ്റൊരു എംബാര്‍ക്കേഷന്‍ ഫോം കൂടി പൂരിപ്പിക്കേണ്ടതായി വരും ദുബായില്‍ ഇറങ്ങുന്നവറ്ക്ക് ചില സമയങ്ങളില്‍ ഇതിന്റെ ആവശ്യമില്ല. എന്നാല്‍ ഷാറ്ജയില്‍ ആണെങ്കില്‍ ഇത് വേണ്ടി വരും. പൂരിപ്പിക്കാന്‍ അടുത്തിരിക്കുന്ന ഫാമിലിയായി യാത്ര ചെയ്യുന്നവരോട് സഹായം ആവശ്യപ്പെടാം.

ഇവിടുത്തെ എയറ്പോറ്ട്ടില്‍ എത്തിയാല്‍ ആദ്യം നാം എത്തുന്നത് എമിഗ്രേഷന്‍ കൌണ്ടറില്‍ ആണ്‍. അവിടെ പാസ്‌പ്പോറ്ട്, വിസിറ്റ് വിസാ ഒറിജിനല്‍ ഇവ കാണിക്കുക. അവര്‍ പാസ്പോറ്ട്ടില്‍ entry സീല്‍ അട്ച്ചതിന്‍ ശേഷം തിരിച്ചു തരും. കൊടുക്കുന്ന എല്ലാ പേപ്പറുകളും തിരികെ ലഭിച്ചോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്‍. (എംബാര്‍ക്കേഷന്‍ ഫോം കൊടുത്തുണ്ടെങ്കില്‍ അതു മാത്രം അവരുടെ കൈവശം വയ്ക്കും) അതിന്‍ ശേഷം ലഗേജ് കിട്ടുന്ന സ്ഥലത്തേക്ക് പോരാവുന്നതാണ്. അവിടെ ദീറ്ഘവൃത്താകൃതിയില്‍ ഉള്ള പല കണ്‍‌വെയരുകളില്‍ കൂടി ലഗേജ് നിരങ്ങി വരുന്നത് കാണാം. പ്രത്യേകം ശ്രദ്‌ധിക്കേണ്ടത് വന്ന പ്ലേയിനിന്റെ ലോഗോയും നമ്പരും ഉള്ള കന്‍‌വെയറിന്റെ അടുത്ത് മാത്രം നില്‍ക്കുക ഉദാഹരണം (air India IC 595). (ദുബായില്‍ 10ലധികം കണ്‍‌വ്വെയറുകള്‍ ഉണ്ട്.) ഇനി ഏതെങ്കിലും കാരണ വശാല്‍ ഒരുപാട് സമയം നിന്നിട്ടും ലഗേജ് കണ്ടില്ലെങ്കില്‍ കയിലുള്ള ടിക്കട്ടിലെ ലഗേജ് നമ്പറ് (ടികറ്റില്‍ ഒട്ടിച്ച് വച്ച സ്ലിപ്) കാണിച്ച് പരാതിപ്പെടാവുന്നതാണ്‍. സ്വന്തം പേര്‍ വലുതായി എഴുതി വച്ചാല്‍ മറ്റു പെട്ടിയുടെ ഇടയില്‍ നിന്നും വേഗം കണ്ടുപിടിക്കാ‍ന്‍ സാധിക്കും. ഇവിടെ നിന്നും പുറത്തേക്ക് ഇറങ്ങുംപ്പോഴും xray machine ഉണ്ടാ‍്കും.

ദുബായ് എയറ്പോറ്ട് എത്ര വലുതാണെങ്കിലും പുറത്തേക്ക് ഇറ്ങ്ങാന്‍ ഒരു വഴിയേ ഉള്ളൂ. അവിടെ നിങ്ങളുടേ ബന്ധുക്കള്‍ ഉണ്ടെങ്കില്‍ യാതൊരു ടെന്‍ഷനും കൂടാതെ യാത്ര ചെയ്യാവുന്നതാണ്‍.