Sunday, October 28, 2007

മലയാളം റിയാലിറ്റി ഷോ ഒരു പഠനം.

മലയാളം റിയാലിറ്റി ഷോ ഒരു പഠനം.

പുഴ ഓണ്‍ലൈന്‍ മാഗസിനില്‍ വസന്ത് എന്ന ആളെഴുതിയ ലേഖനം വായിച്ചു. http://www.puzha.com/puzha/magazine/html/essay1_oct27_07.htmlഈ വിഷയത്തില്‍ വന്ന മറ്റു ലേഖനങ്ങള്‍ ഇവയാണ്.
1. അനില്‍ ശ്രീ‍ എഴുതിയ http://swakaryangal.blogspot.com/2007/10/blog-post_21.html
2. തെന്നാ‍ലികഥകള്‍ എഴുതിയ
http://thennaliraaman.blogspot.com/2007/10/blog-post_25.html

എന്റെ അഭിപ്രായം

കഴിഞ്ഞ കുറേ മാസങ്ങളായി തുടര്‍ച്ചയായി അവസരം ലഭിക്കുംബോള്‍ ഈ പ്രോഗ്രാം കാണുന്ന ഒരു പ്രേക്ഷകന്‍ എന്ന നിലക്ക് എനിക്ക് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുണ്ട്. പ്രധാനമായും റിയാലിറ്റി ഷോകളോട് ആകര്‍ഷണം തോന്നുവാന്‍ കാരണം കണ്ടു കണ്ടു തഴമ്പിച്ച സിനിമാകളും, ഇഴഞ്ഞു നീങ്ങുന്ന സീരിയലുകള്‍ക്കും നടുവിലാണ് റിയാലിറ്റി ഷോ എന്ന പേരില്‍ ഒരു പുതിയ ചാനല്‍ വിപ്ലവം അരങ്ങേറിയത്. എന്റെ അറിവില്‍ അമൃതാ റ്റി വിയാണ് ആദ്യമായി സൂപര്‍സ്റ്റാര്‍ എന്ന പേരില്‍ പ്രോഗ്രാം ആരംഭിച്ചത്. ഇതേതുടര്‍ന്ന് സ്വഭാവികമായും മറ്റുള്ള മലയാളം ചാനലുകളും പ്രൊഗ്രാമുകള്‍ പ്രക്ഷേപണം നടത്താന്‍ തുടങ്ങി. പക്ഷെ അധികം ആയാല്‍ അമൃതും വിഷമെന്നാണല്ലോ ചൊല്ല്. ഇത്തരം പ്രൊഗ്രാമുകളുടെ എണ്ണം കൂടിയപ്പോള്‍ പൊതുവെ ഒരു ചെടിപ്പ് ഇപ്പോള്‍ തോന്നുന്നുണ്ട്.
എന്റെ വിഷയം അതല്ല.
1) റിയാലിറ്റി ഷോകള്‍ ആരെയും നിര്‍ബന്ധിച്ച് ആ പ്രോഗ്രാം കാണിക്കുന്നില്ല. നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ മാത്രം കാണുക

2) ഈ പ്രോഗ്രാം കാണുന്നതിനോ ആസ്വദിക്കുന്നതിനോ പ്രേക്ഷകരില്‍ നിന്ന് പണം ഈടാക്കുന്നില്ല, നിങ്ങള്‍ ഒരു പ്രോഗ്രാം കണ്ട് ഇഷ്ടപ്പെട്ടാല്‍ മാത്രം എസ് എം എസിലൂടെ വോട്ട് രേഖപ്പെടുത്തുക.
(കഴിഞ്ഞ കുറെ മാസങ്ങളായി ഞാന്‍ ഈ പ്രോഗ്രാം ആസ്വദിക്കുന്നുവെങ്കിലും ഇന്നേവരെ ഒരു എസ് എം എസ് പോലും ഇത്തരം പ്രോഗ്രാമുകള്‍ക്ക് അയച്ചിട്ടില്ല. വീട്ടുകാരെ വിളിക്കാന്‍ പോലും ടെലഫോണ്‍ കാറ്ഡ് തികയുന്നില്ല പിന്നല്ലെ :) .എന്നാല്‍ പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്യുന്ന പരസ്യ കമ്പനികളുടെ ബ്രാന്‍ഡുകളില്‍ കണ്ണുകള്‍ ഉടക്കാറുണ്ട്; അത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാറുമുണ്ട്.)

3) എസ് എം എസ് വോട്ടിങ്ങിലൂടെ ഫലപ്രദമായ തിരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കിലും കഴിവുള്ള പ്രതിഭകള്‍ തന്നെയാണ്‌ ഫൈനല്‍ മത്സരങ്ങളിലെത്തിയതും വിജയികളായതും. (ഉദാഹരണം. സംഗീത്, (സൂപര്‍സ്റ്റാര്‍), പ്രശാന്ത് (സൂപ്പര്‍ ഡാന്‍സര്‍). ഇതിലെ മത്സരാറ്ഥികള്‍ കൂടുതലും വിദ്യാര്‍ഥികളായതിനാല്‍ ദിവസവും റിക്കോറ്ഡിങ്ങിന് വന്ന് എസ് എം എസ് ചെയ്യുന്നവരുടെ സൌകര്യത്തിന് വേണ്ടി അവരുടെ ഭാവി നഷ്ടപ്പേടുത്തണം എന്നാണോ?

4) ഈ പ്രോഗ്രാമിന്റെ മറ്റൊരു മേന്മ വെറും സാധാരണക്കാരായി കേരളത്തിന്റെ ഏതോ കോണില്‍ ജീവിച്ചു പോകുമായിരുന്ന ആള്‍ക്കാരാണ് ഇത്തരം പ്രോഗ്രാമുകളിലൂടെ പൊതു ജനത്തിന്റെ മുമ്പിലേക്ക് എത്തുന്നതും അവരുടെ കഴിവുകളെ മനസിലാക്കുന്നതും. പകരം സെക്കന്റുകള്‍ക്ക് പോലും വിലയേറിയ പാട്ടു കാ രെ കൊണ്ട് പൊതുജനത്തിന് വേണ്ടി ഈ പ്രോഗ്രാം ഫ്രീ ആയി നടത്താന്‍ ചാനലുകാറ്ക്ക് കഴിയുമോ.

5) ഇനി മറ്റൊരു കാര്യം. 40 കോടിയും 50 കോടിയും മുതല്‍ മുടക്കി എടുക്കുന്ന വമ്പന്‍ സിനിമാകള്‍ താങ്കള്‍ ടിക്കറ്റിന് പണം മുടക്കിയല്ലേ കാണുന്നത്. എന്നാല്‍ സിനിമാ താങ്കള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ താങ്കള്‍ക്ക് പണം തിരികെ ലഭിക്കുമോ. റിയാലിറ്റി ഷോകള്‍ താങ്കള്‍ ഫ്രീയായി ആസ്വദിക്കുന്നു. പരിപാടി മോശമായാല്‍ നിങ്ങള്‍ക്ക് അടുത്ത ചാനലിലേക്ക് പോകുകയുമാവാം.

6) പക്ഷെ അതു ഫ്രീയായി താങ്കള്‍ക്ക് കാണമെങ്കില്‍ നടത്തിപ്പുകാര്‍ക്ക് പരിപാടി നടത്താന്‍ പണം വേണമല്ലൊ. അതിനവര്‍ കണ്ടെത്റ്റിയ മാര്‍ഗ്ഗമാവാം എസ് എം എസ് എന്നത്. ഒരു സാധാരണക്കാരന് ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാവാനാവാത്ത സമ്മാനങ്ങളാണ് ഈ പ്രോഗ്രാമുകളുടെ ആകര്‍ഷണം. ഇതു തട്ടിപ്പെങ്കില്‍ കോന്‍ ബനേഗാ ക്രോര്‍പതി, കലന്‍ഡര്‍ ചലഞ്ചര്‍, മറ്റു ഓന്‍ലൈന്‍ ലോട്ടറികള്‍ മുതലായവ ഒക്കെ തട്ടിപ്പുകളല്ലെ.

മലയാളം ചാനലുകള്‍ ഇതരം പുതിയ പരീക്ഷണങ്ങള്‍ വീണ്ടും നടത്തണമെന്നു തന്നെയാണ് എന്റെ അഭിപ്രായം. വിജയിക്കുന്ന പ്രോഗ്രാമുകളിലൂടെ ചാനലുകള്‍ വളരുന്നു. അതുവഴി പൊതു ജനങ്ങളിലേക്ക് കൂടുതല്‍ വിനോദ പരിപാടികളും നാട്ടിലെ ന്യൂസുകളും വരുന്നു. പ്രത്യേകിച്ചും ഒരു ദിവസത്തിന്റെ 14 മണിക്കൂറുകളോളം യാത്രയിലും ഓഫീസിലുമായി ചിലവഴിക്കുന്ന പ്രവാസികളായ എന്നേപ്പോലുള്ളവറ്ക്ക് ഇത്തരം ചാനലുകളും പ്രോഗ്രാമുകളും ഒരനുഗ്രഹം തന്നെയാണ്.

Labels: ,