Tuesday, March 13, 2007

ഒന്നിലധികം യാഹൂ, ഹോട്മെയില്‍ ഐഡിയില്‍‍ ഒരേ സമയം ലോഗിന്‍ ചെയ്യുവാ‍ന്‍

ഒന്നിലധികം യാഹൂ, ഹോട്മെയില്‍ ഐഡിയില്‍‍ ഒരേ സമയം ലോഗിന്‍ ചെയ്യുവാ‍ന്‍

ബൂലോകരെ . എന്റെ ബ്ലോഗ് ഗൂഗിള്‍ കാര് എടുത്ത് കളയാതിരിക്കാന്‍

ഒരു പോസ്റ്റ്.

ഒന്നിലധികം യാഹൂ ഐഡികളും, ഹോട്മെയില്‍ ഐഡികളിലും ഒരേ

സമയം ഒരു യൂസറിന്‍ ഓണ്‍ലൈനില്‍ വരാന്‍ സാധിക്കുന്ന ഒരു

സോഫ്റ്റ് വെയറിനെ ഞാന്‍ പരിചയപ്പെടുത്തട്ടെ.

നമ്മള്‍ പലപ്പോഴും ഹോട്മെയിലിലും യാഹൂവിലും മറ്റ് അനവധി ഇ

മെയിലുകളിലും ഒന്നിലധികം ഇമെയിലുകള്‍

ഉപയോഗിക്കുന്നവരാണെല്ലോ. [പേഴ്സണല്‍ + ഒഫിഷ്യല്‍+മാന്യന്‍

+അനോണി എന്ന നിലയില്‍ :) ]ഇവയിലെല്ലാം ദിവസവും പോയി

ചെക്ക് ചെയ്യാന്‍ ധാരാളം സമയം നമുക്ക് നഷ്ടപ്പെടാറുണ്ട്.

പ്രത്യേകിച്ചും ഡയല്‍ അപ്പ് ഉപയോഗിക്കുന്നവര് ഈ കാരണം കൊണ്ട്

ചില മെയില്‍ബോക്സുകള്‍ ദിവസവും തുറക്കാറെ ഇല്ല. അതു പോലെ

പല ചാറ്റ് ഐഡി ഉണ്ടെങ്കിലും ഒരു സമയത്ത് ഒരു യൂസറ്

ഐഡിയില്‍ മാത്രമെ നമുക്ക് ലോഗിന്‍ ചെയ്യാന്‍ യാഹൂവും

ഹോട്മെയിലും നമ്മെ അനുവധിക്കാറുള്ളൂ. ഇതിനൊരു പരിഹാരമാ‍ണ്‍

റ്റ്രില്ല്യന്‍ എന്ന പ്രോഗ്രാം.

ഞാന്‍ വിശദീകരിക്കാം. എനിക്ക് ഗുരു123@യാഹൂ.കോം,

റിക്രൂട്മെന്റ്12@യാഹൂ.കോം(ഒഫിഷ്യല്‍), സന്യാസി3

@ഹോട്മെയില്‍.കോം എന്നിങ്ങനെ 3 മെയില്‍ ഉണ്ടെന്നിരിക്കട്ടെ.

ഇവ മൂന്നിലുമായി എനിക്ക് പല ചാറ്റ് ഫ്രണ്ട്സും ഉണ്ട്. ഞാന്‍

പരിചയപ്പെടുത്തുന്ന ഈ പ്രോഗ്രാമില്‍ ഇവ മൂന്നും സെറ്റ് ചെയ്ത്

വെച്ചാല്‍ എല്ലാ ഫ്രണ്ട്‌സിനെയും ഒരു വിന്‍ഡോവിലൂടെ കാണാന്‍

സാ‍ധിക്കുന്നു. മാത്രമല്ല. ഒരോ മെയിലിലും ഉള്ള മെയിലുകള്‍

എത്രയെന്നു കാണാനും സാധിക്കും. അപ്പോള്‍ ദിവസവും നിങ്ങള്‍ക്ക്

എല്ലാ മെയിലുകളും ചെക്ക് ചെയ്യേണ്ടി വരുന്നില്ല.
ഈ സോഫ്റ്റ്‌വെയറിന്റെ ഇപ്പോളത്തെ സൈസ് ഏകദേശം 9എം.ബി

ആണ്‍, ഇത് ഉപയോഗിക്കുന്നവര്, യാഹൂവിന്റെയോ 10mb (

morethan 1hour online installation time) , മെസഞ്ചറിന്റെയോ (

15mb) സോഫ്റ്റ് വെയറ് ഉപയോഗിക്കണമെന്നില്ല.

2005ല്‍ ഇറങ്ങിയ ഈ സോഫ്റ്റ്‌വെയറ് ഇതിനോടകം 32മില്ല്യണ്‍

പ്രാവശ്യം ഡൌണ്‍ലോഡ് ചെയ്യപ്പെട്ട് കഴിഞ്ഞു. ഈ ലിങ്കില്‍ നിന്ന്
യൂസ് ചെയ്യുന്ന ആള്‍ക്കാരുടെ അഭിപ്രായങ്ങള്‍ അറിയാം.


റ്റ്രില്യണ്‍ സോഫ്റ്റ്‌വെയറിന്റെ ഹോം പേജിലേക്ക് പോകാന്‍ ഇവിടെ

അമറ്ത്തുക.



ഈ സോഫ്റ്റ് വെയരിലൂടെ മൊഴി കീമാ‍പ്പ് ഉപയോഗിച്ച് എന്റെ ലൈവ്

മെസന്‍‌ചറ് ഫ്രണ്ടുമായി മലയാളത്തില്‍ ചാറ്റ് ചെയ്തു. അത്

സാധ്യമാണ്‍. അതുപോലെ വോയ്സ്, വീഡിയോ ചാറ്റ് ഞാന്‍ റ്റെസ്റ്റ്

ചെയ്തിട്ടില്ല. ആരെങ്കിലും ഈ പ്രോഗ്രാം ഇതിനോടകം യൂസ്

ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി കമന്റിലൂടെ അറിയിക്കുക. കൂടാതെ മറ്റ്

എന്തെങ്കിലും സെക്യൂരിറ്റി ഇഷ്യൂ ഉണ്ടെങ്കിലും എഴുതുക.

ഇപ്പോള്‍ msn,yahoo,icq,aim, irc തുടങ്ങിയ ചാറ്റ്

സോഫ്റ്റ്‌വെയറുകളുടെ പ്ലഗ്ഇന്‍ നമുക്ക് ഇതില്‍ ലഭ്യമാണ്‍. വെറും 4mb

memory usage ആണ്‍ എന്റെ കമ്പ്യൂട്ടറില്‍ കാണിക്കുന്നത്. വളരെ

വേഗം ഓണ്‍ലൈനില്‍ ആകുകയും ചെയ്യുന്നു. ലോഗിന്‍ ചെയ്യാനുള്ള

താമസം കാരണം ലൈവ് മെസഞ്ചറ് ഇപ്പോള്‍ ഡയല് അപ് കാറ്ക്ക്

യൂസ് ചെയ്യാന്‍ വയ്യാത്ത സാഹചര്യമാണ്‍.

ലിമിറ്റേഷന്‍
1) നിറ്ഭാഗ്യമെന്നു പറയട്ടെ ജിമെയില്‍ (ഗൂഗിള്‍ റ്റോക്ക്) അവരുടെ

സപ്പോറ്ട് ഈ പ്രോഗ്രാമിന്‍ കൊടുത്തിട്ടില്ല. (സിബു ചേട്ടന്‍ ഈ

പോസ്റ്റ് കണ്ടാല്‍ ശ്രദ്ധിക്കുമല്ലൊ).
2) ഈ പ്രോഗ്രാമിന്റെ ബേസിക് വെര്‍ഷന്‍ മാത്രമെ ഫ്രീ ആയി

ലഭിക്കുകയുള്ളൂ. പ്രൊഫഷണല്‍ വേറ്ഷന്‍ ഫ്രീ അല്ല.
3) ലൈവ് മെസഞ്ചറ്, യാഹൂ തുടങ്ങിയ ചാറ്റ് സോഫ്റ്റ്‌വെയറുകളുടെ

പൂറ്ണമായ ഉപയോഗവും സൌകര്യങ്ങളും ഇതിലൂടെ ലഭ്യമല്ല.

അടിക്കുറിപ്പ്:- സ്വന്തം ഉത്തരവാദിത്തില്‍ ഈ പ്രോഗ്രാം

ഉപയോഗിക്കേണ്ടതാണ്‍. എനിക്ക് നന്നായി തോന്നുന്നത് ചിലപ്പോള്‍

അങ്ങനെയായിരിക്കണമെന്നില്ല.