Wednesday, December 27, 2006

ആദ്യമായി വിദേശ വിമാന യാത്ര ചെയ്യുന്നവറ്ക്കായി

ആദ്യമായി വിദേശ വിമാന യാത്ര ചെയ്യുന്നവറ്ക്കായി ആണ്‍ ഈ ലേഖനം. പ്രവാസി മലയാളികള്‍ തങ്ങളുടെ പ്രായമായ മാതാ പിതാക്കളെയോ അടുത്ത ബന്ധുക്കളെയോ ചില സാഹചര്യങ്ങളില്‍ വിദേശത്തേക്ക് കൊണ്ട് വരാറുണ്ട്. അങ്ങനെയുള്ള അവസരങ്ങളില്‍ നാം ഏറെ ഉല്‍ക്കണ്‌ഠാകുലരാകാറുണ്ട്. സത്യത്തില്‍ വിമാന യാത്ര എന്നത് വളരെ നിസാരമെങ്കിലും ആദ്യമായി യാത്ര ചെയ്യുംപോള്‍ പ്രായമായവറ്ക്ക് അത് ബുദ്‌ധിമുട്ട് ഉണ്ടാക്കും എന്നുള്ളതില്‍ സംശയമില്ല. ഈ ലേഖനത്തില്‍ ദുബായ് യാത്രയില്‍ ശ്രദ്‌ധിക്കേണ്ട കാര്യങ്ങളെ പറ്റി എഴുതാം. പ്രത്യേകിച്ചും ഇപ്പോള്‍ ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ നടക്കുകയാണല്ലോ.

അപ്പോള്‍ ആദ്യമായി വിദേശയാത്രക്ക് വേണ്ടത് പാസ്‌പോറ്ട്ടും വിസയും ആണ്. 50 വയസിന്‍ താഴെയുള്ളവറ്ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമാണ്. പിന്നെ എയറ് ലൈന്‍ ടിക്കറ്റും. ഒരു റിട്ടേണ്‍ റ്റിക്കറ്റാണ്‍ നിങ്ങള്‍ എടുത്തതെന്നുണ്ടെങ്കില്‍ IATA യുടെ ടിക്കറ്റില്‍ 3 കോപ്പിയുണ്ടാവും. ആദ്യത്തേത് പോകാനും രണ്ടാമത്തേത് മടക്കയാത്രക്കും, മൂന്നാമത്തേത് യാത്രക്കാരന്റെ കൈവശം വയ്ക്കാനും ഉള്ളതാണ്. ആദ്യമായി വരുന്നവരെ വലക്കാന്‍ ആദ്യത്തെ രണ്ട് റ്റിക്കറ്റ് പേജുകളും വലിച്ച് കീറിയെടുക്കുന്ന ഒരു പതിവ് നമ്മുടെ നാട്ടിലെ എയറ്പോറ്ട്ടില്‍ നിന്ന് ഞങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. അതു കൊണ്ട് പ്രത്യേകം ശ്രദ്‌ധിക്കുക. രണ്ട് പേജ് കീറിയെടുത്താല്‍ ഒന്ന് മടക്കി വാങ്ങേണ്ടതാണ്‍. അല്ലെങ്കില്‍ തിരികെ പോകാന്‍ വേറേ ടികറ്റ് എടുക്കേണ്ടി വരും. (ബഡ്ജറ്റ് എയറ് ലൈന്‍സിന്‍ പേപ്പറ് ടിക്കറ്റ് ആയതിനാല്‍ ഈ പ്രശ്നം ഉണ്ടാവില്ല.)

a.) യാത്ര ചെയ്യാനാ‍യി നാം എയറ്‌പോറ്ടിനുള്ളില്‍ കടക്കുംപ്പോള്‍ നമ്മള്‍ ആദ്യമായി ചെയ്യുന്നത് ഹാന്‍ഡ് ബാഗ്, മറ്റു ചെറിയ ബാഗ് ഇവ ഒഴിച്ചുള്ള ലഗേജ് നാം കൊടുക്കുന്നു. (20കിലോ+10കിലോ ഹാന്‍ഡ് ബാഗ് ആണ്‍ അനുവദനീയമായ തൂക്കം. അതില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ നാം അതിന്‍ ലഗേജ് ചാറ്ജ് കൊടുക്കേണ്ടി വരും) ഈ ലഗേജ് നമുക്ക് തിരിച്ച് കിട്ടുന്നത് ചെന്നിറങ്ങുന്ന എയറ്‌പോറ്ട്ടില്‍ ആണ്‍. ഈ ലഗേജ് കൊടുക്കുംപ്പോള്‍ തന്നെ നമ്മുടെ പാസ്‌പോറ്ടും ടിക്കറ്റും അവര്‍ ആവശ്യപ്പെടും. (ഇവിടെ വിസാ കാണിക്കണമെന്ന് നിറ്ബന്ധമില്ല. ആവശ്യപ്പെടുന്നുവെങ്കില്‍ മാത്രം കാണിക്കുക.) അത് തിരികെ ലഭിക്കുംപ്പോള്‍ (1) പാസ്പോറ്ടും, (2) ടിക്കറ്റ് (ടിക്കറ്റില്‍ നമ്മള്‍ അയച്ച ലഗേജിന്റെ ഐഡന്റിഫികേഷന്‍ നമ്പരടങ്ങിയ ഒരു (3) സ്റ്റിക്കറ് ഒട്ടിച്ചിരിക്കും.) (4) ബോറ്ഡിങ്ങ് പാസ് (ഇതില്‍ നാം ഫ്ലൈറ്റില്‍ ഇരിക്കുന്ന സീറ്റ് നമ്പറ് ഉണ്ടായിരിക്കും) കൂടാതെ എംബാര്‍ക്കേഷന്‍ ഫോമും ഉണ്ടായിരിക്കും. ഇവിടെ ഞാന്‍ നമ്പരിട്ട സാധനങ്ങള്‍ യാത്രയുടെ അവസാനം വരെ വളരെ സൂക്ഷിക്കേണ്ടതാണ്‍.

b.) കാരണം എയറ്പോറ്ട്ടിനുള്ളില്‍ 2ഓ 3ഓ സ്ഥലത്ത് സുരക്ഷാ പരിശോധനകള്‍ ഉണ്ടാവും ആ സമയത്ത് ചില ഡോറുകളില്‍ (magnetic door) കൂടെ നാം കടക്കണം. അപ്പോള്‍ ഈ സാധനങ്ങള്‍ നാം സൈഡില്‍ ബോക്സില്‍ വെക്കേണ്ടതായി വരും. മറ്റു ചിലപ്പോള്‍ XRay Machine ലൂടെ ഈ ബാഗ് കടത്തിവിടാന്‍ ആവശ്യപ്പെടും. മാത്രമല്ല വാതിലിലൂടെ കടക്കുംപ്പോള്‍ അലാറം അടിച്ചാല്‍ ഷൂസ്, ബെല്‍റ്റ്, ചെരുപ്പ്, സ്ലൈഡ് മുതലായവ അഴിച്ച് സൈഡില്‍ വച്ചിരിക്കുന്ന ചെറിയ ബോക്സില്‍ ഇടുവാന്‍ ആവശ്യപ്പെട്ടേക്കാം. (മെറ്റല്‍ പാറ്ടുകള്‍ ഒന്നും നമ്മുടെ ശരീരത്തില്‍ ഇല്ലാ എന്ന് ഉറപ്പു വരുത്താനാണ് ഇങ്ങനെ ചെയ്യുന്നത്. അവര്‍ ആവശ്യപ്പെടുന്നവ മാത്രം ഊരിവച്ചാല്‍ മതി. സ്വറ്ണാഭരണങ്ങള്‍ അഴിക്കേണ്ടി വരില്ല.) ഇവിടെ നിന്നും ആറ്ക്കും ഒന്നും നഷ്ടപ്പെടില്ല. പക്ഷെ ചെറിയ ബോക്സില്‍ ഇടുന്ന സാധനങ്ങള്‍ മറു വശത്ത് എത്തുംപ്പോള്‍ മറക്കാതെ എടുക്കണം എന്നു മാത്രം. ഇതു കൂടാതെ പോലീസ് കാര് ഒരു ദേഹ പരിശോധനയും നടത്തി എന്നു വരാം. ഇത് എല്ലാവറ്ക്കും ബാധകമാണ്‍. പൂറ്ണമായും അവരോട് സഹകരിക്കേണ്ടതാണ്. അതുവഴി നാം നമ്മുടെ സുരക്ഷ ഉറപ്പാക്കുകയാണ് ചെയ്യുന്നത്.

c.) ഇനി എവിടെയെങ്കിലും സാവകാശം ഇരുന്ന് എംബാര്‍ക്കേഷന്‍ ഫോമില്‍ അഡ്രസ്, പാസ്‌പോറ്ട് നമ്പറ്, ,ഫോണ്‍ നമ്പര്‍, യാത്ര തിരിക്കുന്ന എയറ് പോറ്ട്, എത്തിച്ചേരുന്ന എയറ്പോറ്ട് മുതലായവ എഴുതുക. (ആരോടെങ്കിലും സഹായം ആവശ്യപ്പേടാവുന്നതാണ്) ഇത് പൂരിപ്പിച്ചതിന്‍ ശേഷം നാം എമിഗ്രേഷന്‍ കൌണ്ടറിന്‍ മുമ്പിലെത്തുന്നു. അവിടെയുള്ള ഉദ്യോഗസ്ഥരെ നാം പാസ്‌പ്പോറ്ട്, ടിക്കട്, വിസിറ്റ് വിസാ ഇവ കാണിക്കുക. ചിലപ്പോള്‍ അവിടെയുള്ളവറ് എന്ങ്ങോട്ട് പോകുന്നെന്നോ, അവിടെ ആരൊക്കെയുണ്ടെന്നോ എന്നൊക്കെ ചോദിച്ചെന്നു വരാം. യാത്രയുടെ ഉദ്ദേശം പറയുക. അവിടെ നിന്നും പാസ്‌പോറ്ട്ടില്‍ exit എന്നടിച്ചിട്ട് പാസോറ്ട്, ടിക്കട്, വിസിറ്റ് വിസാ മുതലായവ തിരിച്ചു തരും. എംബാര്‍ക്കേഷന്‍ ഫോം അവര്‍ എടുക്കും.

d.) അതിന്‍ ശേഷം കസ്റ്റംസ് പരിശോധന. നമ്മുടെ കൈയില്‍ ഇലക്ട്രോണിക് ഉപകരണമൊന്നുമില്ലാത്തതിനാല്‍ ഇവിടെ ഒരു പ്രശ്നവുമില്ല. (തിരിച്ചു പോകുംപ്പോള്‍ ആണ്‍ കസ്റ്റംസ് പരിശോധക്ക് പ്രസക്തി) നമ്മുടെ കൈയില്‍ വിദേശ കറന്‍സി ഉണ്ടോ എന്ന് ഒരു പക്ഷെ ചോദിച്ചേക്കാം. 25000 രൂപക്ക് വരെയുള്ള ദിറംസ് നിയമപരമായി നമുക്ക് യാതൊരു പ്രശ്നവുമില്ലാതെ കൊണ്ടുപോരാം, അതിന്‍ മുകളില്‍ ആണെങ്കില്‍ മാത്രം അവര്‍ ഡിക്ലറെഷന്‍ ചെയ്യുവാന്‍ പറഞ്ഞെന്നു വരും.

e.) ഇനി അടുത്ത സ്ഥലമാണ്‍ വെയ്റ്റിങ് ഏരിയാ. ചിലപ്പോള്‍ 1 ഓ 2ഓ മണിക്കൂ റ് വരെ ഇവിടെ ഇരിക്കേണ്ടി വന്നേക്കാം. ഫാമിലിയായി കുട്ടികളുമൊത്ത് യാത്ര ചെയ്യുന്ന കുടുംബങ്ങളെ സഹായത്തിനായി കൂട്ട് പിടിക്കുന്നതില്‍ തെറ്റില്ല. (എന്നാല്‍ ഒരു സാധനവും അവരില്‍ നിന്ന് വാങ്ങി പിടിക്കാതിരുന്നാല്‍ മതി. ഒരു ലറ്ററ് പോലും).

f.) വിമാനത്തിലേക്ക് കയറുംപ്പോള്‍ ബോറ്ഡിങ് പാസിന്റെ പകുതി അവര്‍ കീറിയെടുക്കും. മറ്റെ പകുതി കയില്‍ സൂക്ഷിക്കുക. ഫ്ലൈറ്റിനുള്ളില്‍ കടന്നാല്‍ സീറ്റ് കണ്ടു പിടിച്ച് ഇരിക്കുക. ഫ്ലൈറ്റ് യാത്ര തുടങ്ങുന്നതിന്‍ മുമ്പ് ചില സുരക്ഷാ നിറ്ദ്‌ധേശങ്ങള്‍ അവറ് കാണിക്കും. (കടലില്‍ ഇറങ്ങിയാല്‍ ലൈഫ് ബെല്‍റ്റ് എങ്ങനെ ഉപയൊഗിക്കണം. പ്ലെയിനിനുള്ളില്‍ വായു ഇല്ലാതെ വന്നാല്‍ ഓക്സിജന്‍ മാസ്ക് ധരിക്കേണ്ട വിധം മുതലായവ.) അത് കണ്ട് ഭയക്കേണ്ട കാര്യമൊന്നുമില്ല. കാരണം അത് അപ്രകാരം കാണിച്ചിരിക്കണം എന്നത് ഗവണ്മെന്റ്‌ റൂളാണ്‍. യാത്ര ചെയ്യുംപ്പോളും കുലുക്കം അനുഭവപ്പെട്ടേക്കാം മോശമായ കാലാവസ്ഥയിലൂടെ പറക്കുന്നതിനാലാണത്.

i.) യാത്രയുടെ ഇടയില്‍ മറ്റൊരു എംബാര്‍ക്കേഷന്‍ ഫോം കൂടി പൂരിപ്പിക്കേണ്ടതായി വരും ദുബായില്‍ ഇറങ്ങുന്നവറ്ക്ക് ചില സമയങ്ങളില്‍ ഇതിന്റെ ആവശ്യമില്ല. എന്നാല്‍ ഷാറ്ജയില്‍ ആണെങ്കില്‍ ഇത് വേണ്ടി വരും. പൂരിപ്പിക്കാന്‍ അടുത്തിരിക്കുന്ന ഫാമിലിയായി യാത്ര ചെയ്യുന്നവരോട് സഹായം ആവശ്യപ്പെടാം.

ഇവിടുത്തെ എയറ്പോറ്ട്ടില്‍ എത്തിയാല്‍ ആദ്യം നാം എത്തുന്നത് എമിഗ്രേഷന്‍ കൌണ്ടറില്‍ ആണ്‍. അവിടെ പാസ്‌പ്പോറ്ട്, വിസിറ്റ് വിസാ ഒറിജിനല്‍ ഇവ കാണിക്കുക. അവര്‍ പാസ്പോറ്ട്ടില്‍ entry സീല്‍ അട്ച്ചതിന്‍ ശേഷം തിരിച്ചു തരും. കൊടുക്കുന്ന എല്ലാ പേപ്പറുകളും തിരികെ ലഭിച്ചോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്‍. (എംബാര്‍ക്കേഷന്‍ ഫോം കൊടുത്തുണ്ടെങ്കില്‍ അതു മാത്രം അവരുടെ കൈവശം വയ്ക്കും) അതിന്‍ ശേഷം ലഗേജ് കിട്ടുന്ന സ്ഥലത്തേക്ക് പോരാവുന്നതാണ്. അവിടെ ദീറ്ഘവൃത്താകൃതിയില്‍ ഉള്ള പല കണ്‍‌വെയരുകളില്‍ കൂടി ലഗേജ് നിരങ്ങി വരുന്നത് കാണാം. പ്രത്യേകം ശ്രദ്‌ധിക്കേണ്ടത് വന്ന പ്ലേയിനിന്റെ ലോഗോയും നമ്പരും ഉള്ള കന്‍‌വെയറിന്റെ അടുത്ത് മാത്രം നില്‍ക്കുക ഉദാഹരണം (air India IC 595). (ദുബായില്‍ 10ലധികം കണ്‍‌വ്വെയറുകള്‍ ഉണ്ട്.) ഇനി ഏതെങ്കിലും കാരണ വശാല്‍ ഒരുപാട് സമയം നിന്നിട്ടും ലഗേജ് കണ്ടില്ലെങ്കില്‍ കയിലുള്ള ടിക്കട്ടിലെ ലഗേജ് നമ്പറ് (ടികറ്റില്‍ ഒട്ടിച്ച് വച്ച സ്ലിപ്) കാണിച്ച് പരാതിപ്പെടാവുന്നതാണ്‍. സ്വന്തം പേര്‍ വലുതായി എഴുതി വച്ചാല്‍ മറ്റു പെട്ടിയുടെ ഇടയില്‍ നിന്നും വേഗം കണ്ടുപിടിക്കാ‍ന്‍ സാധിക്കും. ഇവിടെ നിന്നും പുറത്തേക്ക് ഇറങ്ങുംപ്പോഴും xray machine ഉണ്ടാ‍്കും.

ദുബായ് എയറ്പോറ്ട് എത്ര വലുതാണെങ്കിലും പുറത്തേക്ക് ഇറ്ങ്ങാന്‍ ഒരു വഴിയേ ഉള്ളൂ. അവിടെ നിങ്ങളുടേ ബന്ധുക്കള്‍ ഉണ്ടെങ്കില്‍ യാതൊരു ടെന്‍ഷനും കൂടാതെ യാത്ര ചെയ്യാവുന്നതാണ്‍.

23 മറുമൊഴികള്‍ :

Blogger മലയാളം 4 U പറഞ്ഞത്...

ആദ്യമായി വിദേശ വിമാന യാത്ര ചെയ്യുന്നവറ്ക്കായി ആണ്‍ ഈ ലേഖനം.

12:17 PM, December 27, 2006  
Blogger Unknown പറഞ്ഞത്...

മലയാളം 4 യൂ,
ഉപയോഗപ്രദമായ പോസ്റ്റ്! ആശംസകള്‍! :-)

12:42 PM, December 27, 2006  
Blogger കുറുമാന്‍ പറഞ്ഞത്...

വളരെ നല്ല പോസ്റ്റ് മലയാളം 4 യു.

ആദ്യ യാത്രക്കാര്‍ക്ക് ഇത് തീര്‍ച്ചയായും ഉപകാരപ്രദമാകും.

12:47 PM, December 27, 2006  
Blogger ശാലിനി പറഞ്ഞത്...

കാര്യങ്ങള്‍ നന്നായി, വിശദമായി പറഞ്ഞിരിക്കുന്നു. തീര്‍ച്ചയായും പലര്‍ക്കും പ്രയോജനപ്പെടും.

1:22 PM, December 27, 2006  
Blogger ഇടിവാള്‍ പറഞ്ഞത്...

പണിക്കരു സര്‍..
ലേഖനം നന്നായി ട്ടോ!

ഞാനിതിന്റെ ഒരു പാരഡി ലേഖനം എഴുതിയാലോ എന്ന ആലോചനയിലാണ്!

എഴുതട്ടേ? ;)

2:19 PM, December 27, 2006  
Blogger ഉത്സവം : Ulsavam പറഞ്ഞത്...

തികച്ചും ഉപകാരപ്രദമായ പോസ്റ്റ്.

2:48 PM, December 27, 2006  
Blogger മലയാളം 4 U പറഞ്ഞത്...

ഇടിവാള്‍ said...

പണിക്കരു സര്‍.. (ഞാന്‍ പണീക്കരല്ലേ!!!)

ലേഖനം നന്നായി ട്ടോ!

ഞാനിതിന്റെ ഒരു പാരഡി ലേഖനം എഴുതിയാലോ എന്ന ആലോചനയിലാണ്!

എഴുതട്ടേ? ;)

തീറ്ച്ചയായും എഴുതണം. ദുബായില്‍ വരുന്നതെങ്ങനെയെന്നേ ഞാന്‍ എഴുതിയിട്ടുള്ളൂ. എങ്ങ്നെ മടങ്ങാം എന്നത്??????

3:07 PM, December 27, 2006  
Blogger ഇടിവാള്‍ പറഞ്ഞത്...

മലയാളം 4 യു ..
ആളെ തെറ്റിയതില്‍ സോറി.. ഞാന്‍ പെട്ടെന്നു നമ്മുടെ ഇന്‍ഡ്യാ‍ഹെറിറ്റേജ് പണിക്കര്‍ സാറാണെന്നോര്‍ത്തു.

ലേഖനം നന്നായെന്നുള്ളത് മൂന്നുതരം!

ദുബായിലേക്കു വര്രുന്നaഹും, മംടങ്ങുന്നത്റ്റും എഴുതാം ;;) നന്ദി

3:28 PM, December 27, 2006  
Blogger മലയാളം 4 U പറഞ്ഞത്...

എന്റെ ലേഖനം വായിച്ചതിനും കമന്റ് തന്നതിനും ദില്‍ബാസുരനും, കുറുമാനും, ശാലിനിക്കും, ഇടിവാളിനും, ഉത്സവത്തിനും (പിന്നെ എനിക്കും) നന്ദി. പണ്ട് വറ്ഷങ്ങള്‍ക്ക് മുമ്പ് പോക്കറ്റിനുള്ളിലുള്ള പാസ്‌പോറ്ട്ടില്‍ ആരും കാണാതെ ഒരു കൈ ചേറ്ത്ത് വച്ച് നേരിയ ഒരു വിറയലോടെ ദുബായില്‍ വന്നിറങ്ങിയത് ഇപ്പോളും ഓറ്ക്കുന്നു. യാത്രക്കിടയില്‍ ഒരു അഞ്ഞൂറ് പ്രാവശ്യമെങ്കിലും (വേണമെങ്കില്‍ ഒന്ന് കുറക്കാം) അത് എടുത്ത് നോക്കിയിട്ടുണ്ട്. അത് അവിടെ തന്നെയുണ്ട് എന്നറിയാം എന്നാലും വിമാനം ചരിയുമ്പോളെങ്ങാനും പോക്കറ്റില്‍ നിന്ന് വീണ്‍ പോയാലോ എന്ന് കരുതി !!! ഇത് എന്റെ സ്വന്തം അമ്മക്ക് ഞാന്‍ എഴുതിയ കത്ത് ഒന്നു പോളീഷ് ചെയ്ത് എടുത്തതാണ്. ആറ്ക്കെങ്കിലുമൊക്കെ ഉപകാരപ്പെടുമെന്ന പ്രതീക്ഷയോടെ.

3:34 PM, December 27, 2006  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞത്...

ഇടിവാള്‍ ജീ
അപ്പൊ അതായിരുന്നു കാര്യം,
ഞാനാ ലേഖനം വായിച്ചിട്ട്‌ വളരെ നാന്ന്നയി ഞങ്ങളെ പോലെ ചെറുപ്പത്തില്‍ വിമാനങ്ങള്‍ പറപ്പിച്ചു മാത്രം പരിചയമുള്ളവര്‍ക്ക്‌ (കടലാസു വിമാനമാണേ) ഏതെങ്കിലും ഒരാവശ്യം വന്നാല്‍ ഉപക്രിക്കും എന്നൊക്കെ വിചാരിച്ചിരിക്കുമ്പഴാണ്‌ പണിക്കരേ ഇതു നന്നയി എന്നും അതിനു പാരഡി എഴുതുമെന്നും-
വേറെ എതോ ഒരു പണിക്കര്‍ കൂടി ബ്ലോഗ്ഗില്‍ ഉള്ളതായി കണ്ടിരുന്നു ആ പണിക്കരാണോ ഈ പണിക്കര്‍ എന്നു വിചാരിച്ച്‌ മലയാളത്ത്തിന്റെ പ്രൊഫയില്‍ നോക്കിയപ്പോ ഒരു നല്ല കേരളം മാത്രം അങ്ങനെ ആകെ അന്തം വിട്ടു പോയതായിരുന്നു ഇപ്പോ എല്ലാം ക്ലിയര്‍ - ഇനി എല്ലാവരും ക്ലാസില്‍ പോ

5:14 PM, December 27, 2006  
Blogger ശനിയന്‍ \OvO/ Shaniyan പറഞ്ഞത്...

ഒരു കാര്യം കൂടി ചേര്ക്കട്ടെ:

എപ്പോ‍ള്‍ യാത്ര ചെയ്യുമ്പോഴും, ഒരു സെറ്റ് വസ്ത്രം ഹാന്‍ഡ് ബാഗില്‍ വെക്കണം. വിമാന യാത്രാസമയത്ത് പെട്ടികള്‍ എത്താന്‍ വൈകുന്നത് അസാ‍ധാരണമല്ല.

-ആദ്യയാത്രയില്‍ ഇതാരും പറഞ്ഞ് തരാ‍ഞ്ഞതു കൊണ്ട് വട്ടം കറങ്ങിയ ഒരുവന്‍

6:48 PM, December 27, 2006  
Blogger evuraan പറഞ്ഞത്...

ഉപയോഗപ്രദമായ, നല്ലൊരു ലേഖനം. ആദ്യമായി ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്നവര്‍ക്ക് ഇത് ഗുണപ്പെടട്ടെ..!

6:50 PM, December 27, 2006  
Blogger സു | Su പറഞ്ഞത്...

ഞാന്‍ എവിടേം പോകുന്നില്ല. പക്ഷെ ആരെങ്കിലും ആദ്യമായിട്ട് പോകുന്നവര്‍ ഉണ്ടെങ്കില്‍ അവരോട് ഇതൊക്കെ പറഞ്ഞുകൊടുക്കും. നന്ദി.

7:09 PM, December 27, 2006  
Blogger മലയാളം 4 U പറഞ്ഞത്...

നന്ദി ഏവ്വൂറ് ജി,
നന്ദി. ശനിയന്‍ ചേട്ടാ‍. തീറ്ച്ചയായും ഒരു സെറ്റ് വസ്ത്ര്ം ആവശ്യമാണ്‍. നിങ്ങളെ പോലെ അമേരിക്കന്‍ (ദീറഘ് ദൂര്) യാത്ര ക്കാറ്ക്ക് ലഗേജാണ്‍ ലേറ്റാകുന്നതെങ്കില്‍ ഞങ്ങള്‍ ഗള്‍ഫ് കാറ്ക്ക് ഫ്ലൈറ്റ് തന്നെ ലേറ്റാകാറാണ്‍ പതിവ്. നാട്ടില്‍ നിന്നും 4 മണിക്കൂറ് മാത്രമുള്ള ദുബായ് യാത്രക്കാരെ മൂന്നാം ദിവസം ബോംബെയില്‍ നിന്നും മറ്റും ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്ന പതിവ് നമ്മുടെ എയറ് ലൈന്‍ കാറ്ക്കുണ്ട്. അങ്ങ്നെ വരുംപ്പോള്‍ ഡ്രെസ് ഉണ്ടെങ്കില്‍ ഉപകാരപ്പെടും.

7:15 PM, December 27, 2006  
Blogger mydailypassiveincome പറഞ്ഞത്...

ഞാന്‍ ഇന്ന് രാവിലെ ഇതു കണ്ടപ്പോള്‍ തന്നെ വായിച്ചെങ്കിലും കമന്റ് പിന്നെയാകട്ടെ എന്ന് വിചാരിച്ചു. കാരണം സമയം കിട്ടിയില്ല.

എന്തായാലും വളരെയേറെ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വളരെ ഉപയോഗപ്രദമാണ് ഈ ലേഖനം. അഭിനന്ദനങ്ങളും ആശംസകളും :)

7:24 PM, December 27, 2006  
Blogger chithrakaran ചിത്രകാരന്‍ പറഞ്ഞത്...

വളരെ നല്ല ലേഖനം.

7:31 PM, December 27, 2006  
Blogger അലിഫ് /alif പറഞ്ഞത്...

വളരെ ഉപകാരപ്രദമായ ലേഖനം. പുതുതായി യാത്ര ചെയ്യുന്നവര്‍ക്ക് തീര്‍ച്ചയായും പ്രയോജനപ്പെടും.

ഒരു ഓഫ് കൂടി ; തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നാണങ്കില്‍ മുഖത്തെ മസിലൊക്കെ ഉരുട്ടികേറ്റി, എന്താ വല്ല കൊലപ്പുള്ളിയുമാണോ എന്നൊരുനോട്ടവും ഒക്കെയായി ഇരിക്കുന്ന എമിഗ്രേഷന്‍ ചേട്ടന്മാരുടെ ചില ലീലാവിലാസങ്ങള്‍ കൂടിയുണ്ടാവും.ഞാന്‍ കടന്ന് പോയിട്ടുള്ള മറ്റൊരു പോര്‍ട്ടിലും ഇത്ര ഭീകരത കാണാന്‍ കഴിഞ്ഞിട്ടില്ല. ഒന്ന് സൌമനസ്യത്തോടെ കാര്യങ്ങള്‍ ചോദിച്ചറിയുവാന്‍ എന്നാണാവോ ഇവരൊക്കെ പഠിക്കുക.

8:06 PM, December 27, 2006  
Blogger myexperimentsandme പറഞ്ഞത്...

നല്ല ലേഖനം. ഉപകാരപ്രദം.

8:20 PM, December 27, 2006  
Blogger മലയാളം 4 U പറഞ്ഞത്...

നന്ദി സൂ, മഴത്തുള്ളി, ചിത്രകാരാ,

അലിഫ്> താങ്കള്‍ പറഞ്ഞത് ശരിയാണ്‍. പലപ്പോഴും ഏതോ കുറ്റം ചെയ്തവരോടു കാണിക്കുന്ന സമീപനമാണ് എമിഗ്രേഷനില്‍ നിന്നും ഉണ്ടാവാറ്. ഇനി നമ്മളെ യാത്ര ചെയ്യാന്‍ അനുവദിച്ചാല്‍ തന്നെ സീല്‍ എടുത്ത് മൂന്നു നാലടി അടിക്കും. സത്യം പറയാമല്ലോ. നാട്ടില്‍ നിന്നും അടിക്കുന്ന ഒരൊറ്റ സീലു പോലും തെളിയാറില്ല എന്നതാണ്‍ സത്യം. സീലടിക്കുന്ന മഷിക്ക് ഇത്ര വിലയാണോ? :)

വക്കാരി ചേട്ടാ. താങ്കള്‍ ജപ്പാനില്‍ നിന്ന് വന്നതില്‍ പിന്നെ ഞാന്‍ ആദ്യമായി എഴുതിയ പോസ്റ്റ് ആണ്‍. കമന്റിന്‍ നന്ദി.

8:40 PM, December 27, 2006  
Blogger തറവാടി പറഞ്ഞത്...

നല്ലപോസ്റ്റ്,

എന്‍റെ ഉമ്മ നാളെ വരുന്നു,

( “മര്‍ഹബ” സര്‍വീസിനെക്കുറിച്ച് കൂടെ എഴുതാമായിരുന്നുവെന്നൊരു വര്‍ണ്ണ്യത്താലാശങ്ക!)

9:02 PM, December 27, 2006  
Blogger ദേവന്‍ പറഞ്ഞത്...

വളരെ നല്ല ലേഖനം . ആരെങ്കിലും ആദ്യമായി വിമാനയാത്ര നടത്തുന്നു എന്നു പറഞ്ഞുകേട്ടാല്‍ ഈ യു അര്‍ എല്‍ അയച്ചുകൊടുത്താല്‍ മതിയല്ലോ.

ചില കാര്യങ്ങളും കൂടി ചേര്‍ത്തോട്ടെ. (ആദ്യ വിമാനയാത്രക്കാരനെ/കാരിയെ ആരെങ്കിലും ടിക്കറ്റ്‌ ബുക്കിംഗ്‌, വാങ്ങല്‍, റീകോണ്‍ഫെര്‍മേഷന്‍, വിസ, തുടങ്ങിയ കാര്യങ്ങള്‍ ചെയ്തു കൊടുക്കുകയായിരിക്കും എന്നതിനാല്‍ ആ ഭാഗങ്ങള്‍ എഴുതി വലുതാക്കുന്നില്ല.)

1. ലഗ്ഗേജ്‌ പാക്ക്‌ ചെയ്യുമ്പോള്‍.
പെട്ടി കുത്തനെ മറിഞ്ഞും കണ്വേയറുകളില്‍ ഉരുണ്ടു പിരണ്ടുമൊക്കെ പോകാനുള്ളതാണ്‌. ബലമായി അടഞ്ഞിരിക്കുന്ന തരം പെട്ടികളോ ബാഗുകളോ മാത്രം ഉപയോഗിക്കുക. പൊട്ടിപ്പോവാന്‍ സാദ്ധ്യതയുള്ള എന്തും തുണിയില്‍ പലതവണ പൊതിഞ്ഞ്‌ വയ്ക്കുക.

വിലപിടിപ്പുള്ള കാര്യങ്ങള്‍- രേഖകള്‍, ആഭരണം, പണം മുതലായവ ഹാന്‍ഡ്‌ ബാഗില്‍ മാത്രം സൂക്ഷിക്കുക.

ഹാന്‍ഡ്‌ ബാഗ്‌ ഒരെണ്ണമേ സമ്മതിക്കൂ (സ്ത്രീകളുടെ വാനിറ്റി ബാഗ്‌/ പേഴ്സ്‌, കുട്ടികളുടെ പാല്‍ക്കുപ്പി മാതിരി സാധനം കൊണ്ടു നടക്കുന്ന ബാഗ്‌ എന്നിവ കണക്കില്‍ കൂട്ടില്ല). ഹാന്‍ഡ്‌ ബാഗ്‌ പരമാവധി തൂക്കം എട്ടു കിലോയും വലിപ്പത്തില്‍ 2.75 അടി നീളം, 1.5 അടി വീതി, 0.75 അടി ഉയരം എന്നതാണ്‌ പരമാവധി അനുവദനീയം. ഈ തൂക്ക/വലിപ്പ പരിധി പ്രത്യേകം ശ്രദ്ധിക്കുക, കാരണം വലിയതോ ഭാരം കൂടിയതോ ആയ ബാഗുകള്‍ ചെക്ക്‌ ഇന്‍ ബാഗ്‌ ആയി നമ്മുടെ കയ്യില്‍ നിന്നും
വാങ്ങി വലിയ പെട്ടികളുടെ കൂടെ വിടാന്‍ വിമാനജോലിക്കാര്‍ നിര്‍ബന്ധിതരാവും, അങ്ങനെ പറ്റിയാല്‍ പണം, ആഭരണം മുതലായി ഹാന്‍ഡ്‌ ബാഗില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ നഷ്ടപ്പെട്ടു പോകാനുള്ള സാദ്ധ്യത കൂടുതലാവും.

ഹാന്‍ഡ്‌ ബാഗില്‍ കത്തി, സ്ക്രൂ ഡ്രൈവര്‍ തുടങ്ങി പണിയായുധങ്ങള്‍, ക്രിക്കറ്റ്‌ ബാറ്റ്‌ മാതിരി കളിക്കോപ്പുകള്‍, കത്തുന്നതും സ്പ്രേ ചെയ്യാവുന്നതുമായ സാധനങ്ങള്‍, ബാറ്ററി, തീപ്പെട്ടി, സിഗററ്റ്‌ ലൈറ്റര്‍ തുടങ്ങിയവയും ഭക്ഷണ സാധനങ്ങളും അനുവദനീയമല്ല. ഇത്തരം സാധനങ്ങള്‍ പിടിച്ചെടുത്ത്‌ മാറ്റാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ അധികാരമുണ്ട്‌.


2. രൂപാ കൊണ്ടു പോകരുത്‌.
ഇന്ത്യന്‍ രൂപ വിദേശത്തേക്ക്‌ കൊണ്ടുപോകുന്നത്‌ അനുവദനീയമല്ല. എന്നാല്‍ ചെറിയ തുകകള്‍ (കഴിവതും 500 രൂപയില്‍ താഴെ) ആരും കാര്യമാക്കാറുമില്ല. വീട്ടില്‍ നിന്നും യാത്ര തിരിക്കുമ്പോഴേ ഇക്കാര്യം ശ്രദ്ധിക്കുക, അല്ലെങ്കില്‍ എയര്‍പ്പോര്‍ട്ടിലെ മണി എക്സ്ചേഞ്ഞ്ജില്‍ 20000 രൂപയോളം വരെ മാറ്റി പോകുന്ന രാജ്യത്തിന്റെ പണമാക്കി എടുക്കാം. ഇന്ത്യന്‍ രൂപ കൊണ്ടുപോയിട്ടും പ്രയോജനവുമില്ല, ഇന്ത്യക്കു പുറത്ത്‌ ഇന്ത്യന്‍ രൂപ ബാങ്കുകള്‍ക്കും വില്‍ക്കാന്‍ അല്ലാതെ വാങ്ങാന്‍ അധികാരമില്ല

3. ഇമിഗ്രേഷന്‍
അധികാരികള്‍ക്ക്‌ ചോദ്യങ്ങള്‍ ചോദിച്ച്‌ സത്യത്തില്‍ നിങ്ങളാണോ പാസ്പോര്‍ട്ടിലെ ആള്‍ എന്നു അറിയുവാന്‍ ചുമതലയുണ്ട്‌. അവര്‍ പേര്‌ അഡ്രസ്സ്‌ തുടങ്ങി പലതും ചോദിച്ചേക്കാം, അതവരുടെ പണി. അല്ലാതെ ഒരു കുഴപ്പവും ഉണ്ടായിട്ടല്ല (എയര്‍ പിടിച്ച്‌ ഇരിക്കുന്നത്‌ അവരുടെ അഹങ്കാരം, പോകാന്‍ പറ)

4. ചില രാജ്യങ്ങളിലേക്ക്‌ ചില പ്രത്യേക സാധനങ്ങള്‍ കൊണ്ടു പോകാന്‍ പാടില്ല.
ഉദാഹരണത്തിന്‌ യു ഏ ഇ യില്‍ വരുന്നവര്‍ സര്‍ബ്ബത്ത്‌ ഉണ്ടാകുന്ന കസ്‌-കസ്‌ അല്ലെകില്‍ കശകശ (poppy seeds) കൊണ്ടു വരാന്‍ പാടില്ല. കര്‍ശ്ശന ന്‍സൌദിയിലേക്കും കുവൈത്തിലേക്കും പോകുന്നവര്‍, ഇസ്ലാമേതര മതങ്ങളുടെ പുസ്തകങ്ങള്‍, ചിത്രങ്ങള്‍, വിഗ്രഹങ്ങള്‍ തുടങ്ങിയവ കൊണ്ടുപോകാന്‍ പാടില്ല.

5. വിസ
ഇന്ത്യയില്‍ നിന്നും യാത്ര പുറപ്പെടുന്നവര്‍ക്ക്‌, വിസയോ അതിന്റെ പകര്‍പ്പോ കൈവശം വേണം. വരുന്ന രാജ്യത്ത്‌ (മഹാ ഭൂരിപക്ഷത്തിലും) ഇമിഗ്രേഷന്‍ എത്തുന്നതിനു മുന്നേ യഥാര്‍ത്ഥ വിസ കൈവശം ഉണ്ടാവണം. ദുബായി പോലെ ഉള്ള വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷനു മുന്നേ വിസയുടെ പകര്‍പ്പ്‌ കാണിച്ചാല്‍ ഒറിജിനല്‍ തരുന്ന ഒരു കൌണ്ടറുണ്ട്‌, അവിടെ നിന്നും വാങ്ങുക.

6. ഭയം തീരെ വേണ്ട!
ഈ ലോകത്തെ ഏറ്റവും സുരക്ഷിതമായ യാത്രയാണ്‌ വിമാനയാത്ര. നടന്നു പോകുന്നവര്‍, സൈക്കിളില്‍ പോകുന്നവര്‍, മോട്ടോര്‍ വാഹനം, തീവണ്ടി എന്നിവയില്‍ പോകുന്നവര്‍ എന്നിവരെക്കാള്‍ (ശതമാന കണക്കില്‍ ) കുറവാണ്‌ വിമാനാപകടങ്ങളില്‍ മരിക്കുന്നവര്‍.

വഴി തെറ്റി എവിടെയും പോകുകയോ എവിടെയെങ്കിലും ഇറക്കി വിടുകയോ ഒന്നും ചെയ്യില്ല.
(കുറുമാനെ ഒഴികെ)

വരവ്‌ ദുബായി പോലെ ഉള്ള വലിയ എയര്‍പ്പോര്‍ട്ടുകളിലേക്കാണെങ്കില്‍ എസ്കലേറ്റര്‍, മൂവിംഗ്‌ വാക്ക്‌ വേ തുടങ്ങിയ ഓടിപ്പോകുന്ന പടികള്‍ അനവധി ഉണ്ട്‌, അതില്‍ കയറാന്‍ വിഷമമുള്ളവര്‍ക്കായി ലിഫ്റ്റുകളും സൌജന്യമായി കൊണ്ടു വിടാന്‍ ചെറു വാഹങ്ങങ്ങള്‍ അവിടെത്തന്നെയുണ്ട്‌, ചോദിക്കാനും കയറാനും മടി കാട്ടേണ്ടതില്ല, ഓടും പടികളില്‍ വീണാല്‍ മുറിവുകള്‍ പറ്റിയേക്കാം.

വളരെ പ്രായമായവരേയും ചോദിച്ചറിയാന്‍ വളരെ വിഷമുള്ളവരേയും വിമാനം ഇറങ്ങുന്നയിടത്ത്‌ സ്വീകരിച്ച്‌ പുറത്തു നില്‍ക്കുന്ന ബന്ധു/ സുഹൃത്തിന്റെ അടുത്ത്‌ കൊണ്ടാക്കുന്ന ദുബായുടെ "മര്‍ഹബ" മാതിരി പണം നല്‍കി ഉപയോഗിക്കാവുന്ന പാക്സ്‌ എസ്കോര്‍ട്ട്‌ സംവിധാനം വഴി സ്വീകരിക്കുന്നതാവും ചിലവേറുമെങ്കിലും മന:സ്സമാധാനമുള്ള മാര്‍ഗം .ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല, ടെന്‍ഷന്‍ കുറഞ്ഞു കിട്ടാനാണേ.
കൈക്കുഞ്ഞുങളുമായി യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ നേരത്തേ വിമാനക്കാരെ അറിയിക്കേണ്ടതുണ്ട്. (ഇവര്‍ക്ക് രണ്ട് ബ്രീത്ത് മാസ്ക് വച്ച സീറ്റ് മാറ്റിവയ്ക്കേണ്ടതുണ്ട്) അതുപോലെ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവരും അറിയിച്ചില്ലെങ്കില്‍ കോഴിക്കാല്‍ മാത്രം കിട്ടിയെന്നു വരും
(പോസ്റ്റിനു പ്രിവ്യൂ അടിച്ചപ്പോള്‍ തറവാടിയുടെ കമന്റ്‌ കണ്ടു)

7. വിമാനയാത്രയുടെ സുവര്‍ണ്ണ നിയമം
എന്തു സംശയമോ വിഷമതയോ തോന്നിയാലും വിമാനത്താവളത്തിലോ വിമാനത്തിന്റെ ഉള്ളിലോ എവിടെയോ ആകട്ടെ, യൂണിഫോം ഇട്ട ആളുകളോട്‌ തിരക്കുക. പോലീസുകാരനോ കാപ്പി വില്‍ക്കുന്ന കടക്കാരനോ, തൂപ്പുകാരനോ മറ്റു വിമാനങ്ങളുടെ ജീവനക്കാരോ ആരായാലും അവര്‍ കൃത്യമായ വിവരമേ തരൂ. ഇവരെ ആരെയും കാണാന്‍ ഒരു സാദ്ധ്യതയും ഇല്ലെങ്കില്‍ മാത്രം
സഹ യാത്രികരോട്‌ ചോദിക്കുക, കാരണം മിക്ക യാത്രക്കാരും കൃത്യമായ വിവരം അറിയാത്തവരാണെന്നതിനാല്‍ അവര്‍ തെറ്റു പറഞ്ഞ്‌ നമ്മളെ കുഴപ്പത്തില്‍ ചാടിച്ചേക്കാം. നമ്മുടെ ഭാഷയുടെ കാര്യത്തില്‍ നാണിക്കുകയേ വേണ്ടാ, എതു നാട്ടുകാരനാണ്‌ എല്ലാ ഭാഷയും അറിയുന്നത്‌.

വാലറ്റം:
ഇന്നലെ പത്രത്തില്‍ വന്നത്‌. അമേരിക്കയില്‍ ഒരു മദാമ്മ ബാഗേജിനൊപ്പം കുഞ്ഞിനെയും എക്സ്‌-റേ സ്കാനറില്‍ കയറ്റി വിട്ടു. കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലേക്ക്‌ മാറ്റിയെങ്കിലും റേഡിയേഷന്‍ ആഘാതം എത്രയുണ്ടെന്ന് തിട്ടപ്പെടുത്താന്‍ ആയിട്ടില്ല , മരണമുണ്ടാവില്ലെന്ന് ആശിക്കുന്നു.

[വിശദമായി എഴുതാന്‍ സമയം അനുവദിക്കുന്നില്ല എന്ന ഖേദത്തോടെ, വര്‍ഷാവസാന ജോലിത്തിരക്കില്‍ പെട്ട്‌ ചമ്മന്തിയായി ആപ്പീസില്‍ കുടികിടപ്പായിപ്പോയ പാവം ദേവരാഗം(ഒപ്പ്‌)]

10:04 PM, December 27, 2006  
Blogger അലിഫ് /alif പറഞ്ഞത്...

ദേവന്‍ ജി യുടെ ഈ കമന്റൂടെ ചേര്‍ത്ത് പോസ്റ്റാക്കിയിരുന്നേല്‍ നന്നായിരുന്നു.

10:19 AM, December 28, 2006  
Blogger മലയാളം 4 U പറഞ്ഞത്...

തറവാടി> താന്‍ക്കള്‍ക്കുള്ള ഉത്തരം ദേവരാഗത്തിന്റെ കമന്റിലുണ്ടല്ലോ.

അലിഫ്> വായനക്കാറ്ക്ക് കമന്റു കൂടി ചേറ്ത്ത് വായിക്കാന്‍ സാധിക്കുമല്ലോ. ബ്ലോഗിങിന്റെ പ്രയോജന്വും അതു തന്നെയാണ്.

ദേവരാ‍ഗം> എന്റെ പോസ്റ്റിന്റെ പ്രസക്തി മനസിലാക്കിയതിനു നന്ദി. താങ്കളുടെ കമന്റു കൂടി ചേറ്ന്നപ്പോള്‍ ഇത് കൂടുതല്‍ ഉപകാരപ്രദമായി.

[വാലറ്റം:
ഇന്നലെ പത്രത്തില്‍ വന്നത്‌. അമേരിക്കയില്‍ ഒരു മദാമ്മ ബാഗേജിനൊപ്പം കുഞ്ഞിനെയും എക്സ്‌-റേ സ്കാനറില്‍ കയറ്റി വിട്ടു. കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലേക്ക്‌ മാറ്റിയെങ്കിലും റേഡിയേഷന്‍ ആഘാതം എത്രയുണ്ടെന്ന് തിട്ടപ്പെടുത്താന്‍ ആയിട്ടില്ല , മരണമുണ്ടാവില്ലെന്ന് ആശിക്കുന്നു.]

ദുബായ് എയറ്പോറ്ട്ടില്‍ പണ്ട് ഇങ്ങനെയൊരു സംഭവം നടന്നതായി കേട്ടിട്ടുണ്ട്. ഒരു ദിവസം പെട്ടികള്‍ സ്കാന്‍ ചെയ്യുന്നതിനിടയില്‍ ഒരു മനുഷ്യന്റെ അസ്ഥികൂടം കണ്ട് ഉദ്യോഗസ്ഥറ് ഞെട്ടിപ്പോയത്രെ. തിരക്കിട്ട് വന്നു നോക്കിയപ്പോള്‍ ഒരു സുഡാനി സ്കാനിംഗ് മെഷീനില്‍ നിന്നും ലഗേജുകള്‍ക്കൊപ്പം കണ്വെയറ് വഴി പുറത്തേക്ക് വരുന്നു. ആള്‍ വിചാരിച്ചു പെട്ടികള്‍കൊപ്പം താനു സ്കാനിങിന്‍ വിധേയനാവണം എന്ന്. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്നാ‍ണ്‍ കേള്‍ക്കാന്‍ കഴിഞ്ഞത്.

11:08 AM, December 28, 2006  

Post a Comment

<< ഒന്നാം പേജിലേക്ക്